Player_logo Podcasts Community Create a Podcast
വീരസേനസൂനോ(നളചരിതം രണ്ടാം ദിവസം)
Clean
January 11, 2012 08:57 AM PST
itunes pic

നളചരിതം ആട്ടക്കഥയിലെ രണ്ടാംദിവസത്തെ കഥയിൽ പുഷ്ക്കരൻ നളനെ ചൂതിനുവിളിച്ചുകൊണ്ടുള്ള പദം. സന്ദർഭാനുസൃതമായി വായുബലത്തോടെയും തുറന്നുമുള്ള പാട്ട്.
ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

'പ്രാണദാനം ചെയ്ത' (രുഗ്മിണീസ്വയംവരം)
Clean
January 03, 2012 03:15 PM PST
itunes pic

രുഗ്മിണീസ്വയംവരം ആട്ടക്കഥയിലെ ഏഴാം രംഗത്തിലെ 

കാനക്കുറുഞ്ഞി രാഗത്തിലും ചെമ്പട താളത്തിലുമുള്ള രുഗ്മിണിയുടെ പദഭാഗമായ
"പ്രാണദാനം ചെയ്ത തവ പാർത്തുകണ്ടാൽ തരുവാനായ്
 കാണുന്നില്ലേതുമഹോ ഞാൻ കാലിണ കൈവണങ്ങുന്നേൻ"

എന്നത് കുറുപ്പാശാൻ ഭാവോജ്വലമായി ആലപിച്ചിരിക്കുന്നു.

കിർമ്മീരവധം ആദ്യരംഗത്തിന്റെ അവതരണശ്ലോകം
Clean
December 31, 2011 02:57 AM PST
itunes pic

രാഗം:കാബോജി
“മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജ:പുഞ്ചേ ലലാടം തപ-
ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
വാതോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധര്‍മ്മാത്മജോ
മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാംതമബ്രവീദ് ദനപദീം“

സഹഗായകൻ:കലാ:ഗംഗാധരൻ

'നഖം' എന്ന നിർത്തൽ, 'പചോഷ്മള', 'വാതോദ്ധൂളിത' എന്നീസ്ഥലങ്ങളിലെ സഞ്ചാരങ്ങൾ എന്നിവ കുറുപ്പാശാൻ സ്പെഷ്യൽ!

'ഹാ ഹാ കരോമി'(സന്താനഗോപാലം)
Clean
December 31, 2011 01:54 AM PST
itunes pic

സന്താനഗോപാലം കഥയിലെ ബ്രാഹ്മണന്റെ വിലാപപദം.
സഹഗായകൻ:കലാ:ഗംഗാധരൻ

"പുഷ്ക്കര നീ പഴുതേ"(നളചരിതം രണ്ടാംദിവസം)
Clean
December 21, 2011 11:26 PM PST
itunes pic

നളചരിതം ആട്ടക്കഥയിലെ രണ്ടാം ദിവസത്തെ കഥയിലെ കലിയുടെ പുഷ്ക്കരനോടുള്ള പദം.
'പുഷ്ക്കര' എന്ന് ഒരു അഭിസംബോധനയുടെ രീതിയിൽ വാച്യതലത്തിലേയ്ക്ക് എത്തിക്കുന്ന തുടക്കത്തോടെയുള്ള അസൽ അരങ്ങുപാട്ട്.
സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

"അരുകിൽ വന്നുനിന്ന"(നളചരിതം രണ്ടാംദിവസം)
Clean
December 21, 2011 10:37 PM PST
itunes pic

സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

'കലി-ദ്വാപരസംവാദം' (നളചരിതം രണ്ടാംദിവസം)
Clean
October 07, 2011 10:00 AM PDT
itunes pic

നളചരിതം രണ്ടാംദിവസം കഥയിലെ മൂന്നാം രംഗത്തിലെ കലിദ്വാപരസംവാദമായുള്ള സൗരാഷ്ട്രരാഗപദം കുറുപ്പാശാൻ മനോഹരമായി ആലപിച്ചിരിക്കുന്നു.
സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

"കനക്കെകൊതികലർന്നു" (നളചരിതം രണ്ടാംദിവസം)
Clean
October 07, 2011 09:59 AM PDT
itunes pic

ഇന്ദ്രനോടുള്ള കലിയുടെ പദഭാഗം.
സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

"പാഥസാംനിചയം"(നളചരിതം രണ്ടാംദിവസം)
Clean
October 07, 2011 09:49 AM PDT
itunes pic

കലിയോടുള്ള ഇന്ദ്രന്റെ പദഭാഗം.
സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

"ഭൂമിതന്നിലുണ്ടു" (നളചരിതം രണ്ടാംദിവസം)
Clean
October 07, 2011 09:44 AM PDT
itunes pic

ഇന്ദ്രനോടുള്ള കലിയുടെ പദഭാഗം.
സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി

'പോയ് വരുന്നേനകലെ' (നളചരിതം 2)
Clean
September 01, 2011 12:46 AM PDT
itunes pic

നളചരിതം രണ്ടാം ദിവസത്തില്‍ കലിയോടുള്ള ഇന്ദ്രന്റെ പദം‍.
ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി

'എങ്ങുനിന്നെഴുന്നരുളി സുരാധിപ' (നളചരിതം രണ്ടാം ദിവസം)
Clean
September 01, 2011 12:38 AM PDT
itunes pic

നളചരിതം രണ്ടാം ദിവസത്തിലെ ഇന്ദ്രനോടുള്ള കലിയുടെ പദം.
ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി

‘ദയിതേ’(നളചരിതം 2)
Clean
June 17, 2011 01:57 AM PDT
itunes pic

നളചരിതം രണ്ടാം ദിവസത്തില്‍ ദമയന്തിയോടുള്ള നളന്റെ പദം‍.
ശിങ്കിടി ഗായകന്‍-കലാ:വെണ്മണി ഹരിദാസ്.

‘സാമ്യം അകന്നൊരു ഉദ്യാനം’(നളചരിതം രണ്ടാംദിവസം)
Clean
June 17, 2011 01:51 AM PDT
itunes pic

നളചരിതം രണ്ടാം ദിവസത്തിലെ ദമയന്തിയുടെ മറുപടിപ്പദം. ഈ പൂർവ്വികല്യാണിരാഗപദം സ്വതസിദ്ധവും മനോഹരവുമായ ശൈലിയിൽ കുറുപ്പാശാന്‍ പാടിയിരിക്കുന്നു.
ശിങ്കിടി-കലാ:വെണ്മണി ഹരിദാസ്

‘ഹംസ ദമയന്തി സംവാദം’(നളചരിതം 1)
Clean
March 15, 2011 10:50 PM PDT
itunes pic

നളചരിതം ഒന്നാം ദിവസത്തില്‍ ഹംസവും ദമയന്തിയുമായുള്ള സംവാദമായുള്ള പദങ്ങള്‍. രാഗമാലികയിലുള്ള ഇവ മനോഹരമായി കുറുപ്പാശാന്‍ പാടിയിരിക്കുന്നു.
ശിങ്കിടി ഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി.

Next Page