History
Icon-add-to-playlist Icon-download Icon-drawer-up
Share this ... ×
...
By ...
Embed:
Copy
കാർദ്രവേയകുലതിലക-നളചരിതം മൂന്നാംദിവസം
Clean
July 12, 2012 05:00 PM PDT
itunes pic

ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. ബാഹുകവേഷധാരിയായി തീർന്ന നളൻ താൻ രക്ഷിച്ചതും, തന്നെ ദംശിച്ചതുമായ നാഗം കാർക്കോടകനാണ് എന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ വന്ദിച്ചുകൊണ്ട് തന്റെ കാര്യങ്ങൾ ചോദിക്കുന്നതായ പദമാണിത്.
കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി.

*'കാ'യെന്നു നീട്ടി രാഗഭാവത്തെ വെളിവാക്കിക്കൊണ്ടും 'വേയാ' എന്ന് ഇഴുത്തം കൊടുത്തുകൊണ്ടും, 'തിലകാ' എന്നിടത്തെ സംഗതിയോടുകൂടിയുമുള്ള പല്ലവിയുടെ മനോഹരമായ ആലാപനം.

*'ആദ്രഭാവം'-ഇഴുത്തം, 'നിൻ മനക്കാമ്പിൽ'-സ്ഥായി പ്രയോഗം, 'വേണമെന്നിൽ'-സഞ്ചാരം.

*'മാമക'-സഞ്ചാരം, 'കടിച്ചു ദേഹം'-സ്ഥായിപ്രയോഗം, രണ്ടാമത്തെ 'ദേഹം'-പ്രത്യേകമായ സഞ്ചാരം, 'ദേഹം മറച്ചു'- വായുതള്ളിക്കൊണ്ടുള്ള്തുടക്കം, 'വേറേയൊന്നായ് കേൾക്കേണമേ' എന്ന് മേൽസ്ഥായിയിലേയ്ക്കും തുടർന്ന് 'നാമധേയം' എന്നുതുടങ്ങി താഴ്യ്ക്കും സഞ്ചാരം.

*'ഇന്ദുമൗലിഹാരമേ' എന്ന് ഓരോ പ്രാവശ്യവും വത്യസ്ഥങ്ങളായുള്ള ആലാപനം, 'ഖിന്നയാ'-സഞ്ചാരം, 'ചെന്നൂവാണു'-ഇഴുത്തം,

നൈഷധേന്ദ്രാ-നളചരിതം മൂന്നാംദിവസം
Clean
June 28, 2012 05:00 PM PDT
itunes pic

ഉണ്ണായിവാര്യരുടെ പ്രശസ്ഥമായ നളചരിതം ആട്ടക്കഥയിലെ മൂന്നാംദിവസത്തെ കഥയിൽ കാട്ടുതീയിൽനിന്നും തന്നെ രക്ഷിച്ച നളനെ ദംശിച്ചശേഷമുള്ള കാർകോടകന്റെ പദം.
ശിങ്കിടി-പാലനാട് ദിവാകരൻ നമ്പൂതിരി.

*വലുതഹോ 'വിധി', 'വിശങ്കം', 'ആഖ്യനഹം', 'ചതിച്ചിതഹം' 'വന്നകമേ', 'ഇത്തുകിൽ' ഇന്നിവിടങ്ങളിലെല്ലാം പ്രത്യേകമായ ഊന്നൽ,
*'പിന്നെ അവൻ-അവൻ വിടും' എന്ന മുറിച്ചും കൂട്ടിച്ചേർത്തും...
ഇങ്ങിനെ അരങ്ങിലെ ചൊല്ലിയാട്ടത്തിന്റെ മാറ്റുകൂട്ടുന്നതരത്തിലുള്ള ആലാപനം.

കത്തുന്ന വനശിഖി...-നളചരിതം മൂന്നാംദിവസം
Clean
June 14, 2012 05:00 PM PDT
itunes pic

ഉണ്ണായിവാര്യരുടെ നളചരിതം മൂന്നാംദിവസം കഥയിലെ നളന്റെ പദം.
ശിങ്കിടി-കോട്ട:പി.ഡി.നമ്പൂതിരി
കുറുപ്പാശാന്റെ സ്വതസിദ്ധമായ ശൈലിക്കൊപ്പം പി.ഡി.യുടെ അനുഗുണമായ പാട്ടുകൂടി ചേർന്നപ്പോൾ ഇതൊരു ഗംഭീര അരങ്ങുപാട്ടായി.

*'എരിഞ്ഞ തീ' , 'ഗതതാപം' എന്നിവിടങ്ങളിലെ മേൽസ്ഥായീ സഞ്ചാരം.
*'അറിഞ്ഞതെങ്ങിനെ', 'നൈഷധൻ'-സംഗതികൾ
*'നിന്നുടെ കഥകൾ'-കീഴ്സ്ഥായിയിൽ തുടക്കം
*'ചൊന്നമൊഴി'-ഇഴുത്തം
എന്നിവ പ്രധാനമായ പ്രത്യേകതകൾ മാത്രം!

അന്തികേവന്നീടേണം-നളചരിതം മൂന്നാംദിവസം
Clean
June 08, 2012 04:00 PM PDT
itunes pic

നളചരിതം മൂന്നാംദിവസത്തെ കഥയിലെ കാർകോടകവിലാപമായുള്ള പദം. ചലിക്കുവാനാകാതെ കാട്ടുതീയുടെ നടുവിലകപ്പെട്ട കാർകോടകൻ തന്നെ രക്ഷിക്കുവാനായി ഭൈമീപതിയായ നളന്റെ പേരുപറഞ്ഞ് നിലവിളിക്കുന്നു.
ഭൈരവിരാഗത്തിലുള്ള ഈ പദത്തിൽ കഥാപാത്രത്തിന്റെ ഭാവത്തിനും സന്ദർഭത്തിനും ഇണങ്ങുന്നരീതിയിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന സംഗതികളാൽ(ഉദാ:'മരണവേദന' എന്ന ഭാഗം) മനോഹരമാക്കിയിരിക്കുന്നു.
സഹഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

ഘോരവിപിനം-നളചരിതം മൂന്നാംദിവസം
Clean
June 01, 2012 10:00 PM PDT
itunes pic

നളചരിതം മൂന്നാംദിവസത്തെകഥയിലെ നളന്റെ ആത്മഗതമായുള്ള പദം.
സഹഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

ലോകപാലന്മാരെ (നളചരിതം മൂന്നാംദിവസം)
Clean
May 25, 2012 10:00 PM PDT
itunes pic

നളചരിതം മൂന്നാംദിവസത്തെകഥയുടെ ആദ്യരംഗത്തിലെ നളന്റെ ആത്മഗതമായുള്ള പദം.
ശിങ്കിടിഗായകൻ-കോട്ട:പരമേശ്വരൻ നമ്പൂതിരി

കാട്ടാളൻ-ദമയന്തി (നളചരിതം രണ്ടാംദിവസം)
Clean
May 18, 2012 10:00 PM PDT
itunes pic

കാട്ടാളൻ-ദമയന്തി രംഗത്തിലെ പദങ്ങൾ, കുറുപ്പാശാന്റെ മനോഹരമായ അരങ്ങുപാട്ട്. കാട്ടാളന്റെ 'ആരവമെന്തിതറിയുന്ന' എന്നതുമുതൽ 'അംഗനേഞാനങ്ങുപോവതെങ്ങിനെ' വരേയുള്ള മേളക്കൊഴുപ്പാർന്നതും നൃത്തചുവടുകളോടുകൂടിയതുമായ പദഘണ്ഡങ്ങൾ അഭിനയത്തിനനുഗുണമായരീതിയിൽ, താളാത്മകമായും, ഇതിനിടയിലെ ദമയന്തിയുടെ പദങ്ങൾ ഏറ്റവും ശോകരസത്തോടെയും ആലപിച്ചിരിക്കുന്നു. കാട്ടാളന്റെ മേളക്കൊഴുപ്പാർന്ന പന്തുവരാടിരാഗ പദഘണ്ഡങ്ങൾക്കിടയിൽ ദമയന്തിയുടെ പുന്നാഗവരാളിരാഗപദത്തിലേയ്ക്ക് കടക്കുമ്പോൾ പെട്ടന്ന് അന്തരീക്ഷത്തിൽ ശോകരസം നിറയ്ക്കുവാൻ കുറുപ്പാശാനു നിഷ്പ്രയാസം സാധിക്കുന്നു.
ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ
രംഗാവതരണശ്ലോകം ആലപിച്ചിരിക്കുന്നത് കലാ:ഗംഗാധരനും കലാനി:ഉണ്ണികൃഷ്ണനും ചേർന്നാണ്.

അലസതവിലസിതം-(നളചരിതം-II)
Clean
May 12, 2012 03:47 AM PDT
itunes pic

നളചരിതം രണ്ടാംദിവസകഥയിൽ നളന്റെ വേർപാടിൽ ദു:ഖിതയായ ദമയന്തി അവനെ വിളിച്ചുകൊണ്ട് തിരഞ്ഞുനടക്കുന്നതായപദം. ഈ പുന്നാഗവരാളി രാഗപദം രാഗത്തിന്റേയും, ശോകത്തിന്റേയും ഭാവങ്ങളെ പൂർണ്ണമായി ആവിഷ്ക്കരിച്ചുകൊണ്ട് കുറുപ്പാശാൻ ആലപിച്ചിരിക്കുന്നു.
കൂടെ പാടിയിരിക്കുന്നത് കോട്ട:പരമേശ്വരൻ നമ്പൂതിരി.

'ഒരുനാളും നിരൂപിതമല്ലെ' (നളചരിതം-II)
Clean
May 06, 2012 01:40 AM PDT
itunes pic

ശിങ്കിടി-കോട്ട:പരമേശ്വരൻ നമ്പൂതിരി

ഉണ്ടാകേണ്ടാ-നളചരിതം രണ്ടാം ദിവസം
Clean
March 08, 2012 04:00 PM PST
itunes pic

നളചരിതം ആട്ടക്കഥയിലെ രണ്ടാദിവസത്തെ കഥയിൽ 'ഊണിനാസ്ഥകുറഞ്ഞു' എന്ന ശ്ലോകവും, തുടർന്ന് ചൂതുകളികളിയിൽ വിജയിതനായ പുഷ്ക്കരൻ നളനോട് പറയുന്നതായ 'ഉണ്ടാകേണ്ട' എന്നാരംഭിക്കുന്ന പദവും.
അമിതവും അനാവശ്യവുമായ വിസ്ഥാരങ്ങൾ ഇല്ലാതെയും ചില സവിശേഷപ്രയോഗങ്ങളോടെയുമുള്ള ശ്ലോകാലാപനം കുറുപ്പാശാന്റെ പ്രത്യേകയാണ്, അതിന്റെ അനുഭവം വളരെ വത്യസ്ഥവും. 'ദൈവഗതിക്കുനീക്കമൊരുനാളുണ്ടോ' എന്നിടത്തെ മേൽസ്ഥായിസഞ്ചാരം ഇവിടത്തെ ആലാപനത്തിന്റെ സവിശേഷതയാണ്.
'ഉണ്ടാകേണ്ട'യുടെ 'ധരിത്രിയെ ചേറിയെന്നെ' എന്ന ആദ്യ ചരണമാണ് ഇവിടെ ആലപിച്ചിരിക്കുന്നത്. പുഷ്ക്കരന് അഭിനയിക്കാൻ കൂടുതൽ വകുപ്പുള്ള ഈ ചരണം ഇപ്പോൾ അരങ്ങിൽ അധികം പതിവില്ല.
ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി.

Next Page